പതിവ് ചോദ്യങ്ങൾ

faq-image

ഞങ്ങളുടെ വെബ്സൈറ്റ് ൽ നിങ്ങൾക്ക് ഒരു ഡിഷ് ടിവി കണക്ഷൻ ഓൺലൈനിൽ എടുക്കാവുന്നതാണ് ഏത് തരം കണക്ഷൻ വേണമെന്ന് തീരുമാനിക്കുന്നതില്‍ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് 1800-270-0300 ൽ ഒരു മിസ്ഡ് കോൾ നൽകാം .

അതെ, ഇന്ത്യയിലുടനീളം ഡിഷ് ടിവി ഇപ്പോൾ ലഭ്യമാണ്. ചില തരം കണക്ഷനുകൾക്ക് (ഞങ്ങളുടെ സ്മാർട്ട് ബോക്സ് പോലെ) നിങ്ങൾ താമസിക്കുന്ന നഗരത്തിൽ/ഏരിയയിൽ ലഭ്യത പരിമിതമായിരിക്കാം. കൂടുതൽ കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഡിഷ് ടിവി നിസ്തുലമായ HD പിക്ചര്‍ ക്വാളിറ്റിയും വ്യക്തമായ സൗണ്ടും നല്‍കുന്നു. ഞങ്ങളുടെ സാങ്കേതിക മേല്‍ക്കോയ്മയും, ഞങ്ങളുടെ വ്യാപ്തിയും, മിതമായ ചെലവും ഞങ്ങളെ പ്രതിയോഗികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. ഡിഷ് ടിവി ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച, ഏറ്റവും മിതനിരക്കുള്ള ഡിടിഎച്ച് സര്‍വ്വീസ് ആണ്.

പുതിയ ഡിഷ് ടിവി കണക്ഷനുകളിൽ മിക്ക സമയവും ഞങ്ങള്‍ക്ക് ആകർഷകമായ ഓഫറുകൾ ഉണ്ട്. കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അതെ, നിങ്ങളുടെ പുതിയ ഡിഷ് ടിവി കണക്ഷനിൽ നിങ്ങൾക്ക് വാറന്‍റി ലഭിക്കും. വാറന്‍റിയുടെ വിശദാംശങ്ങൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു:

  • സെറ്റ്-ടോപ്പ്-ബോക്സ് യൂണിറ്റിൽ മാത്രം 5 വർഷത്തെ വാറന്‍റി
  • ഇൻസ്റ്റലേഷനിൽ 1 വർഷത്തെ വാറന്‍റി
  • എൽഎൻബി, റിമോട്ട്, പവർ അഡാപ്റ്റർ എന്നിവയിൽ 1 വർഷത്തെ വാറന്‍റി

കുറിപ്പ്: മുകളിൽ വിവരിച്ചിരിക്കുന്ന വാറന്‍റിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തുടർച്ചയായി 30 ദിവസത്തിൽ കൂടുതൽ കാലയളവിലേക്ക് കണക്ഷൻ ഡീ-ആക്ടീവ് അല്ലെന്ന് കസ്റ്റമർ ഉറപ്പാക്കണം.

അതെ, നിങ്ങളുടെ പുതിയ ഡിഷ് ടിവി കണക്ഷനിൽ നിങ്ങൾക്ക് വാറന്‍റി ലഭിക്കും. വാറന്‍റിയുടെ വിശദാംശങ്ങൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു:

  • സെറ്റ്-ടോപ്പ്-ബോക്സ് യൂണിറ്റിൽ മാത്രം 5 വർഷത്തെ വാറന്‍റി
  • ഇൻസ്റ്റലേഷനിൽ 1 വർഷത്തെ വാറന്‍റി
  • എൽഎൻബി, റിമോട്ട്, പവർ അഡാപ്റ്റർ എന്നിവയിൽ 1 വർഷത്തെ വാറന്‍റി

കുറിപ്പ്: മുകളിൽ വിവരിച്ചിരിക്കുന്ന വാറന്‍റിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തുടർച്ചയായി 30 ദിവസത്തിൽ കൂടുതൽ കാലയളവിലേക്ക് കണക്ഷൻ ഡീ-ആക്ടീവ് അല്ലെന്ന് കസ്റ്റമർ ഉറപ്പാക്കണം.

സെറ്റ്-ടോപ്പ്-ബോക്സ് നിയന്ത്രിക്കാൻ നിങ്ങൾക്ക് ഒരു സെറ്റ്-ടോപ്പ്-ബോക്സ്, ഡിഷ് ആന്‍റിന, റിമോട്ട് എന്നിവ ആവശ്യമാണ്. ഈ ഹാർഡ്‌വെയർ എല്ലാം പുതിയ ഡിഷ്‌ ടിവി കണക്ഷനൊപ്പം ലഭിക്കുന്നു. ഇൻസ്റ്റലേഷൻ നിരക്കുകളും കേബിള്‍ ചാർജുകളും അധികമായിരിക്കാം.

സാറ്റലൈറ്റിൽ നിന്ന് തടസ്സമില്ലാത്ത സിഗ്നലുകൾ ലഭിക്കുന്നതിന് വ്യക്തമായ ആകാശ ദൃശ്യതയുള്ള തുറസ്സായ സ്ഥലത്താണ് ഡിഷ് ആന്‍റിന ഇൻസ്റ്റാൾ ചെയ്യുക. ഇത് ഒരു റൂഫ്, വരാന്ത, ടെറസ് അല്ലെങ്കിൽ ബാൽക്കണി മുതലായവയിൽ ഇൻസ്റ്റാൾ ചെയ്യാം.

അതെ, ഓരോ ടിവിക്കും നിങ്ങൾക്ക് പ്രത്യേകം സെറ്റ്-ടോപ്പ്-ബോക്സ് വേണം. നാമമാത്രമായ ചെലവിൽ പ്രൈമറി കണക്ഷനില്‍ 3 വരെ അധിക കണക്ഷനുകൾ ചേർക്കാം.

അതെ, ഇപ്പോൾ ഡിഷ് ടിവിയുടെ സ്‌മാർട്ട്/കണക്‌റ്റഡ് സെറ്റ്-ടോപ്പ് ബോക്‌സ് ആയ ഡിഷ് SMRTHUB ല്‍ നിങ്ങൾക്ക് ഇരു ലോകത്തെയും മികച്ചത് ആസ്വദിക്കാം. ഡിഷ് SMRTHUB ല്‍ നിങ്ങൾക്ക് സാധാരണ ടിവി ചാനലുകളും, അതോടൊപ്പം യൂട്യൂബ്, ആമസോണ്‍ പ്രൈം, വാച്ചോ പോലുള്ള ഒടിടി സര്‍വ്വീസുകളും കാണാൻ കഴിയും. കൂടുതൽ അറിയാൻഇവിടെ ക്ലിക്ക് ചെയ്യുക. ഒടിടി സര്‍വ്വീസുകള്‍ക്ക് സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ, പ്രത്യേകം എടുക്കണം.

നിങ്ങളുടെ ടിവി സെറ്റിലേക്ക് നൂതന വാല്യൂ ആഡഡ് സേവനങ്ങൾക്കൊപ്പം 500 + ചാനലുകളും സേവനങ്ങളും എത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും, ഏഷ്യയിലെ ഏറ്റവും വലിയ ഡയറക്റ്റ്-ടു-ഹോം ഡിജിറ്റൽ വിനോദ സേവന ദാതാവുമാണ് ഡിഷ് ടിവി.

നിങ്ങളുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഒരു സെറ്റ് ടോപ്പ് ബോക്‌സ് (എസ്‌ടിബി), ഡിഷ്‌ ആന്‍റിന എന്നിവ ഉപയോഗിച്ച് ഡിഷ്‌ ടിവി പ്രവർത്തിക്കുന്നു. ടിവി സെറ്റിലേക്ക് കണക്‌ട് ചെയ്തിരിക്കുന്ന ഒരു കേബിൾ വഴി ആന്‍റിന എസ്‌ടിബിയിലേക്ക് കണക്‌ട് ചെയ്‌തിരിക്കുന്നു. ആന്‍റിനയിൽ നിന്നുള്ള സിഗ്നൽ എസ്‌ടിബി ഡീകോഡ് ചെയ്യുകയും ടിവി സ്ക്രീനിലേക്ക് നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ നൽകുകയും ചെയ്യുന്നു.

  • ഡിവിഡി കാണുന്നത് പോലെയുള്ള മികച്ച നിലവാരമുള്ള ചിത്രം
  • സ്റ്റീരിയോഫോണിക് ശബ്‌ദം
  • 700 വരെ കപ്പാസിറ്റി+ ചാനലുകളും സേവനങ്ങളും
  • ജിയോഗ്രഫിക് മൊബിലിറ്റി
  • തടസ്സമില്ലാത്ത കാഴ്‌ച്ച
  • വീഡിയോ ഗെയിമുകൾ
  • സവിശേഷമായ ഇന്‍റർനാഷണൽ ചാനലുകൾ
  • രക്ഷിതാക്കൾക്ക് ലോക്ക് ചെയ്യാനുള്ള സൗകര്യം
  • ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡ്
  • വാല്യൂ ആഡഡ് സർവ്വീസുകൾ

പ്രശ്‌നമില്ല! ഡിഷ്‌ ടിവി ഡിജിറ്റൽ & ഡയറക്ട് ആണ്, അതായത് നിങ്ങൾ ഡിഷ്‌ ടിവി ഇൻസ്റ്റാൾ ചെയ്യുമ്പോള്‍, നിങ്ങളുടെ കേബിൾ കണക്ഷനെ തടസ്സപ്പെടുത്തേണ്ടതില്ല, നിങ്ങളുടെ സ്വന്തം ഡിഷ് ഇൻസ്റ്റാൾ ചെയ്യുക, നിങ്ങളുടെ നിലവിലുള്ള ടിവിയിലേക്ക് സെറ്റ്-ടോപ്പ് ബോക്‌സ് കണക്‌ട് ചെയ്യുക, നിങ്ങളുടെ വ്യക്തിഗത വ്യൂവിംഗ് കാർഡ് ഇടുക. നിങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.!

സാധാരണ ടിവി മോഡിൽ നിങ്ങളുടെ നിലവിലുള്ള കേബിൾ കണക്ഷൻ ഉപയോഗിച്ച് ടിവി കാണാനും നിങ്ങളുടെ ടിവി സെറ്റിൻ്റെ റിമോട്ടിൽ നിന്ന് എവി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ എവി മോഡിൽ ഡിഷ് ടിവി കാണാനും കഴിയും. അതിനർത്ഥം രണ്ട് ഇൻപുട്ടുകളും ഒരേ സമയം ഉപയോഗിക്കാൻ കഴിയും എന്നാണ്

ഡിഷ്‌ ടിവി അംഗീകൃത ഡീലർ മുഖേന ഡിഷ് ടിവിയുടെ നൂതനവും വിസ്‌മയകരവുമായ ലോകം നിങ്ങൾക്ക് ആസ്വദിക്കാം. നിങ്ങളുടെ സമീപത്തുള്ള ഒട്ടുമിക്ക കൺസ്യൂമർ ഡ്യൂറബിൾ ഔട്ട്‌ലെറ്റുകളും അംഗീകൃത ഡിഷ് ടിവി ഡീലർമാരാണ്. നിങ്ങൾക്ക് സമീപമുള്ള ഒരു ഡീലറെ കണ്ടെത്താനായി ഞങ്ങളുടെ വെബ്സൈറ്റിലെ ഡീലർ ലൊക്കേറ്റർ വിഭാഗം സന്ദർശിക്കാവുന്നതാണ്. ക്ലിക്ക്‌ ചെയ്യൂ ഡിഷ്‌ ടിവി ഡീലർ ലൊക്കേറ്റർ സന്ദർശിക്കൂ.

അതെ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഡിഷ് ടിവി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്, "ഡിഷ്‌ ടിവി ഡീലർ ലൊക്കേറ്റർ" സന്ദർശിച്ച് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിഷ്‌ ടിവി ഡീലറെ തിരയാൻ നിങ്ങളുടെ ഏരിയ പിൻ കോഡ് ഉപയോഗിക്കുക. ക്ലിക്ക്‌ ചെയ്യൂ , ഡിഷ്‌ ടിവി ഡീലർ ലൊക്കേറ്റർ സന്ദർശിക്കൂ.

നിങ്ങളുടെ സെറ്റ്-ടോപ്പ് ബോക്സിൽ പന്ത്രണ്ട് മാസത്തെ ഹാർഡ്‌വെയർ വാറണ്ടിയുണ്ട്. ഡിഷിലും എൽഎൻബിയിലും സാധാരണയായി തകരാറുകള്‍ സംഭവിക്കില്ല. എന്നിരുന്നാലും, സ്ഥാപിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഡീലർ നിങ്ങള്‍ക്ക് 60 ദിവസത്തെ സൗജന്യ പിന്തുണ നൽകും.

നിങ്ങൾ ഒരു ഡിഷ്‌ ടിവി കണക്ഷൻ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് താഴെ പറയുന്ന ഹാര്‍ഡ്‌വെയര്‍/ ഉപകരണങ്ങള്‍ ലഭിക്കുന്നു:

  • എൽഎൻബി യുള്ള ഡിഷ്
  • സെറ്റ് ടോപ്പ് ബോക്‌സും കേബിളും
  • വ്യൂവിംഗ് കാർഡ് (വിസി)

വിസി സഹിതം സെറ്റ് ടോപ്പ് ബോക്‌സ് നിങ്ങളുടെ വീട്ടില്‍ സ്ഥാപിച്ച് നിങ്ങളുടെ ടിവിയിൽ കണക്‌ട് ചെയ്യുന്നതാണ്. റൂഫ്/ടെറസ്/വരാന്ത/ലോൺ - തുടങ്ങി എവിടെയാണോ തടസ്സങ്ങളൊന്നുമില്ലാതെ സാറ്റ്‌ലൈറ്റിനെ അഭിമുഖീകരിക്കാൻ സാധിക്കുന്നത് അവിടെ ഡിഷ് സ്ഥാപിക്കുന്നതാണ്. ഞങ്ങളുടെ വിദഗ്ദ്ധർ ഇൻസ്റ്റാളേഷൻ ചെയ്യുന്നതാണ്.

നിങ്ങൾ ഒരു ഡിഷ്‌ ടിവി കണക്ഷൻ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് താഴെ പറയുന്ന ഹാര്‍ഡ്‌വെയര്‍/ ഉപകരണങ്ങള്‍ ലഭിക്കുന്നു:

  • എൽഎൻബി യുള്ള ഡിഷ്
  • സെറ്റ് ടോപ്പ് ബോക്‌സും കേബിളും
  • വ്യൂവിംഗ് കാർഡ് (വിസി)

വിസി സഹിതം സെറ്റ് ടോപ്പ് ബോക്‌സ് നിങ്ങളുടെ വീട്ടില്‍ സ്ഥാപിച്ച് നിങ്ങളുടെ ടിവിയിൽ കണക്‌ട് ചെയ്യുന്നതാണ്. ഡിഷ് ഒരു റൂഫ്/ടെറസ്/വരാന്ത/പുൽത്തകിടി എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഉറപ്പിക്കുകയാണെങ്കിൽ - സാറ്റലൈറ്റിന്‍റെ ദിശയെ തടസ്സം ഇല്ലാതെ അഭിമുഖീകരിക്കാൻ കഴിയും. ഇൻസ്റ്റാളേഷൻ പ്രക്രിയ ഞങ്ങളുടെ വിദഗ്ദ്ധർ ചെയ്യുന്നതാണ്.

നിങ്ങളുടെ കെട്ടിടത്തിന്‍റെ മേൽക്കൂര, വരാന്ത, ടെറസ്, അല്ലെങ്കിൽ ആകാശം വ്യക്തമായി കാണാവുന്ന തരത്തിൽ എവിടെയെങ്കിലും ഇത് ഇൻസ്റ്റാൾ ചെയ്യണം, കാരണം സാറ്റലൈറ്റ് സിഗ്നലുകൾ പിടിച്ചെടുക്കേണ്ടതുണ്ട്.

അതെ, ഞങ്ങളുടെ പക്കല്‍ മള്‍ട്ടി ടിവി കണക്ഷന്‍ ലഭ്യമാണ്, ഇതിന്‍റെ സഹായത്തോടെ നിങ്ങളുടെ എല്ലാ ടിവികളിലും നിങ്ങൾക്ക് ഡിഷ്‌ ടിവി കാണാന്‍ സാധിക്കുന്നതാണ്.

https://www.dishtv.in/ml-in/pages/offers/multitv-child-pack.aspx

ഡിഷ്‌ ടിവി മിതമായ നിരക്കിലുള്ള ആകർഷകമായ സ്കീമുകൾ നൽകുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക- https://www.dishtv.in/pages/welcome/products.aspx

തകരാറുള്ള സെറ്റ്-ടോപ്പ്-ബോക്സ് റീപ്ലേസ് ചെയ്യുന്നതിനുള്ള നിരക്കുകൾ:

₹250 ബോക്സ് സ്വാപ്പ് നിരക്കുകൾ (സെറ്റ്-ടോപ്പ്-ബോക്സ് വാറന്‍റി കാലയളവ് കഴിഞ്ഞതാണെങ്കിൽ) + ₹200 ടെക്നീഷ്യൻ സന്ദർശന നിരക്കുകൾ (ടെക്നീഷ്യൻ സന്ദർശനം വാറന്‍റി കാലയളവിൽ അല്ലെങ്കിൽ) + ഹാർഡ്‌വെയർ നിരക്കുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)

Dish SMRT HUB ബോക്സ് സ്വാപ്പിനുള്ള നിരക്കുകൾ:

₹700 ബോക്സ് സ്വാപ്പ് നിരക്കുകൾ (സെറ്റ്-ടോപ്പ്-ബോക്സ് വാറന്‍റി കാലയളവ് കഴിഞ്ഞതാണെങ്കിൽ) + ₹200 ടെക്നീഷ്യൻ സന്ദർശന നിരക്കുകൾ (ടെക്നീഷ്യൻ സന്ദർശനം വാറന്‍റി കാലയളവിൽ അല്ലെങ്കിൽ) + ഹാർഡ്‌വെയർ നിരക്കുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)

സെറ്റ്-ടോപ്പ്-ബോക്സ് റീപ്ലേസ്/സ്വാപ്പ് ചെയ്യുകയാണെങ്കിൽ പുതുക്കിയ സെറ്റ്-ടോപ്പ്-ബോക്സ് സബ്സ്ക്രൈബർക്ക് നൽകും, സ്വാപ്പ് ചെയ്ത/പുതുക്കിയ സെറ്റ്-ടോപ്പ്-ബോക്സിൽ 180 ദിവസത്തെ വാറണ്ടിയോടു കൂടി.

നഷ്ടപ്പെട്ട /തകരാറായ കാർഡിന് പകരം ₹300/- നല്‍കിയാൽ നിങ്ങള്‍ക്ക് ഡീലറില്‍ നിന്ന് ഒരു പുതിയ കാര്‍ഡ് വീണ്ടും ലഭിക്കും.

നിങ്ങൾക്കായി ഇതാ Dishtv Universal Remote. നിങ്ങളുടെ സെറ്റ് ടോപ്പ് ബോക്സിനും ടിവിക്കുമായുള്ള വൈവിധ്യമാർന്നതും തടസ്സരഹിതവുമായ ഒരു റിമോട്ടാണിത്. ഇത് സ്ലീക്ക്, മാറ്റ് ഫിനിഷ് ടെക്‌സ്‌ചറിൽ ലഭ്യമാണ്. റിമോട്ട് എല്ലാ Samsung ടിവികളിലും പ്രീ കോൺഫിഗർ ചെയ്‌തിരിക്കും, കൂടാതെ മറ്റ് എല്ലാ ബ്രാൻഡുകളുടെ ടിവികളിലും പ്രവർത്തിക്കും.

* 2 AA ബാറ്ററികൾ ആവശ്യമാണ്

.ഒരു പരന്ന പ്രതലത്തിൽ DishTV Universal Remote വയ്ക്കുക. നിങ്ങളുടെ ടിവി റിമോട്ട് എടുത്ത് എല്‍ഇഡി ലൈറ്റുകൾ പരസ്‌പരം അഭിമുഖമായി വരുന്ന തരത്തില്‍ Universal Remote ന് മുന്നിൽ വയ്ക്കുക. റിമോട്ടുകൾ തമ്മിലുള്ള ദൂരം 5സെ.മി ആയിരിക്കണം.
Universal Remote ടിവി പവർ ബട്ടൺ പ്രോഗ്രാം ചെയ്യുന്നതിന് Universal Remote ലെ ടിവി പവർ കീ അമർത്തുക. നിങ്ങള്‍ക്ക് തുടരാം എന്ന് സ്ഥിരീകരിക്കുന്നതിന് ഡിഷ്‌ ടിവി റിമോട്ടിലെ റെഡ് ടിവി മോഡ് എല്‍ഇഡി ഒരു തവണ മിന്നുന്നതാണ്.
ടിവി റിമോട്ടിലെ പവർ കീ അമർത്തുക. കമാന്‍ഡ് മനസ്സിലാക്കി എന്ന് സ്ഥിരീകരിക്കുന്നതിനായി Universal Remote ലെ റെഡ് ടിവി മോഡ് എല്‍ഇഡി രണ്ടു തവണ മിന്നുന്നതാണ്.
ശബ്‌ദം കൂട്ടാനും/കുറയ്ക്കാനും നിങ്ങള്‍ക്ക് ഇതേ പ്രക്രിയ പിന്തുടരാം. മ്യൂട്ട്, സോഴ്‌സ് & നാവിഗേഷൻ (അപ്/ഡൌൺ/ലെഫ്റ്റ്/റൈറ്റ്/ഓകെ).
ലേൺഡ് കമാൻഡ് സേവ് ചെയ്യുന്നതിന്, ചുവന്ന ടിവി മോഡ് എല്‍ഇഡി മൂന്നു തവണ മിന്നുന്നത് വരെ Universal Remote ൽ ടിവി പവർ കീ അമർത്തുക.

രാജ്യത്ത് പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, ഏതെങ്കിലും യൂണിഫൈഡ് പേമെന്‍റ് ഇന്‍റർഫേസ് ആപ്പ് (നാഷണൽ പേമെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഒരു ഏകജാലക മൊബൈൽ പേമെന്‍റ് സിസ്റ്റം) മുഖേനയോ അല്ലെങ്കില്‍ അൺസ്ട്രക്ചേർഡ് സപ്ലിമെന്‍ററി സർവീസ് ഡാറ്റ (യുഎസ്എസ്‌ഡി) മുഖേനയോ ഡിഷ്‌ ടിവി സബ്സ്ക്രൈബര്‍മാര്‍ക്ക് അവരുടെ സബ്‌സ്ക്രിപ്ഷൻ റീച്ചാർജ്ജ് ചെയ്യാം.

യുപിഐ അല്ലെങ്കിൽ യുഎസ്എസ്‌ഡി വഴി നിങ്ങളുടെ ഡിഷ്‌ ടിവി സബ്‌സ്ക്രിപ്ഷൻ റീച്ചാർജ്ജ് ചെയ്യാൻ നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ ചുവടെ നല്‍കിയിരിക്കുന്നു:

ആപ്പ്:

  • ഘട്ടം 1: App Store ൽ നിന്നോ Play Store ൽ നിന്നോ BHIM/ICICI pocket പോലുള്ള ഏതെങ്കിലും യുപിഐ എനേബിൾഡ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • ഘട്ടം 2: രജിസ്റ്റർ ചെയ്ത് നിങ്ങളുടെതായ പിൻ സൃഷ്ടിക്കുക.
  • ഘട്ടം 3: നിങ്ങളുടെ ആപ്പിലെ യുപിഐ ടാബ്/ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 4:അയക്കുക/അടയ്ക്കുക ടാബില്‍ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 5: പേമെന്‍റ് അഡ്രസ്സ് എന്‍റർ ചെയ്യുക, അത് ഇതായിരിക്കും; dishtv. @icici നിങ്ങളുടെ ഇടപാട് പൂർത്തിയാക്കുന്നതിന്.

ഇപ്പോൾ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ഡിഷ്‌ ടിവി സബ്‌സ്ക്രിപ്ഷൻ നിങ്ങള്‍ക്ക് തല്‍ക്ഷണം റീച്ചാർജ്ജ് ചെയ്യാം. വാലറ്റുകളും യുപിഐ പ്രാപ്‌തമാക്കിയ ആപ്പുകളും ഉപയോഗിച്ച് നിങ്ങൾക്ക് പണമടയ്ക്കാം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡിഷ് ടിവി ആപ്പ് ഡൌൺലോഡ് ചെയ്‌ത് നിങ്ങളുടെ ബില്ലുകൾ തൽക്ഷണം അടയ്ക്കൂ.

റീച്ചാർജ്ജ് ചെയ്യൂ

നിങ്ങളുടെ വീട്ടില്‍ വച്ച് ഡിഷ്‌ ടിവി റീച്ചാർജ്ജ് ചെയ്യുക. എസ്എംഎസ് ചെയ്യൂ <DISHTV HOME PICK> എന്ന് <57575> ലേക്ക് നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന് ഈ സേവനം പ്രയോജനപ്പെടുത്താൻ. ഈ സേവനം പ്രയോജനപ്പെടുത്താനുള്ള കുറഞ്ഞ റീച്ചാർജ്ജ് തുക ₹1500/ ആണ്-.

*ഈ സേവനം തിരഞ്ഞെടുത്ത നഗരങ്ങളിൽ, കൂടുതൽ സഹായത്തിന് വിളിക്കുക 95017-95017

നിങ്ങളുടെ അടുത്തുള്ള ഡിഷ്‌ ടിവി ഡീലറെ സന്ദർശിക്കുകയും നിങ്ങളുടെ കണക്ഷൻ റീച്ചാർജ്ജ് ചെയ്യുകയും ചെയ്യുക.