ഓഫറിനുള്ള നിബന്ധനകൾക്ക് : ക്ലിക്ക് ചെയ്യൂ
അൺലിമിറ്റഡ് എന്‍റർടെയിൻമെന്‍റ്,
നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം
നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോകളും സിനിമകളും ഗാനങ്ങളും മറ്റും Zee5, Hungama Play, ALT Balaji എന്നീ ആപ്പിലൂടെ ആസ്വദിക്കൂ!
നിരവധി ആകർഷകമായ ഫീച്ചറുകൾ
പുതിയ dishSMRT Hub ബോക്സ് നേടൂ
പതിവ് ചോദ്യങ്ങൾ
സാധാരണ ടിവി ചാനലുകൾക്ക് പുറമേ വ്യത്യസ്ത ആപ്പിലേക്കും ഗെയിമുകളിലേക്കും നിങ്ങൾക്ക് ആക്സസ് നൽകുന്ന ഡിഷ് ടിവിയിൽ നിന്നുള്ള ഒരു Android ടിവി അധിഷ്ഠിത ഇന്റർനെറ്റുമായി കണക്റ്റുചെയ്‌ത സെറ്റ്-ടോപ്പ് ബോക്‌സാണ് DishSMRT HUB. Google assistant, ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ്, വൈ-ഫൈ, ബ്ലൂടൂത്ത് സപ്പോർട്ട്, വോയ്‌സ് റിമോട്ട് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
ആപ്പ് വിഭാഗത്തിൽ നിന്ന് Prime Video, Zee5, Voot, SonyLIV, Alt Balaji, Hungama, Watcho പോലുള്ള നിങ്ങളുടെ സെറ്റ്-ടോപ്പ് ബോക്സിൽ ഫീച്ചർ ചെയ്തതും പ്രീലോഡ് ചെയ്തതുമായ ആപ്പുകൾ നിങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയും. ആൻഡ്രോയിഡ് ടിവി Playstore-ൽ ലഭ്യമായ ആയിരക്കണക്കിന് ആപ്പുകളിൽ നിന്ന് നിന്ന് ഒടിടി(YouTube, Hotstar), സ്പോർട്സ് (ESPN, CNBC, NBC, Fox Sports), ന്യൂസ് (NDTV, Aaj Tak, India Today), സോഷ്യൽ മീഡിയ (Facebook watch), മോട്ടിവേഷണൽ (TED Talks), കുക്കിംഗ് (Food Network, Kitchen Stories), ഡിവോഷണൽ (Bhakti), ഗെയിം (ആസ്ഫാൾട്ട്, ബോംബ് സ്‌ക്വാഡ്, മാർസ്) തുടങ്ങിയവ ഡൗൺലോഡ് ചെയ്യാം.
Play Store-ൽ ലഭ്യമായ സൗജന്യ ആപ്പുകളോ ഗെയിമുകളോ YouTube, Google Play Movies & TV, Google Play Music, Google Play Games തുടങ്ങിയ Google-ൽ നിന്ന് ലഭ്യമായ ആപ്പുകളോ ഉപയോഗിക്കുന്നതിന് പ്രത്യേക ചിലവുകളൊന്നുമില്ല. എന്നിരുന്നാലും സബ്സ്ക്രിപ്ഷൻ പ്ലാൻ അനുസരിച്ച് പെയ്ഡ് ആപ്പുകൾക്ക് അധികമായി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടിവരും.
നിങ്ങളുടെ സ്ക്രീനിന്‍റെ മുകളിൽ ഇടതുഭാഗത്ത് നിന്ന് പ്രൊഫൈൽ വിഭാഗം ആക്സസ് ചെയ്യാനും നിങ്ങളുടെ ഇഷ്ടപ്രകാരം 5യൂസർ പ്രൊഫൈലുകൾ വരെ സൃഷ്ടിക്കാനും കഴിയും. അതേ പ്രൊഫൈലുകൾ റിമോട്ടിന്‍റെ ഓപ്ഷൻ കീ ഉപയോഗിച്ചും എഡിറ്റ് ചെയ്യാവുന്നതാണ്.
നിങ്ങളുടെ ഇഷ്ടാനുസരണം പ്രസക്തമായ കണ്ടന്‍റ് ശുപാർശ നിങ്ങൾക്ക് ലഭിക്കും. സ്ക്രീനിന്‍റെ താഴെ ലഭ്യമായ “നിങ്ങളുടെ ടൈലുകൾ കസ്റ്റമൈസ് ചെയ്യൂ” ഓപ്ഷനുകളിൽ നിന്ന് നിങ്ങളുടെ സൗകര്യപ്രകാരം നിങ്ങളുടെ ഹോം സ്ക്രീൻ റെയിലുകൾ കസ്റ്റമൈസ് ചെയ്യാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പ്രൊഫൈലിന് കീഴിൽ തിരഞ്ഞെടുത്ത ഭാഷയും വിഭാഗങ്ങളും അനുസരിച്ച് റെയിൽ ഉള്ളടക്കം കാണിക്കും.
റിമോട്ടിൽ നിന്ന് ബന്ധപ്പെട്ട ചാനലിലേക്ക് നിങ്ങൾക്ക് എന്തെങ്കിലും ചാനൽ നമ്പർ എന്‍റർ ചെയ്യാം അല്ലെങ്കിൽ ഗൈഡിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ചാനൽ ആക്സസ് ചെയ്യാം. ബോക്‌സിന്‍റെ ഹോം സ്‌ക്രീനിലെ സമീപകാല റെയിൽ നിന്ന് അടുത്തിടെ കണ്ട ചാനൽ അല്ലെങ്കിൽ ആപ്പ് നിങ്ങൾക്ക് നേരിട്ട് ആക്‌സസ്സ് ചെയ്യാനാകും.
നിങ്ങളുടെ റിമോട്ടിന്‍റെ ഗ്രീൻ ബട്ടണിൽ നിന്ന് നിങ്ങളുടെ ചാനൽ ഓഡിയോയുടെ ഭാഷ മാറ്റാൻ കഴിയും.
റിമോട്ടിലുള്ള ബട്ടണിൽ നിന്നോ ഹോം സ്ക്രീനിലെ സൈഡ് മെനു ബാറിൽ നിന്നോ നിങ്ങൾക്ക് നേരിട്ട് ഗൈഡ് ആക്‌സസ്സ് ചെയ്യാനാകും.
വിഭാഗങ്ങൾ മാറ്റാനും ആവശ്യാനുസരണം തിരഞ്ഞെടുക്കാനും നിങ്ങൾക്ക് റിമോട്ടിലുള്ള ചുവന്ന ബട്ടൺ ഉപയോഗിക്കാം. തിരഞ്ഞെടുത്ത വിഭാഗം നിങ്ങളുടെ ഗൈഡ് സ്ക്രീനിന്‍റെ മുകളിൽ ഇടത് വശത്ത് ചുവപ്പ് നിറത്തിൽ സൂചിപ്പിക്കും.
ചാനൽ ഇൻഫോബാർ അല്ലെങ്കിൽ ചാനൽ ഗൈഡിൽ നിന്ന് നിങ്ങൾക്ക് നേരിട്ട് സജ്ജീകരിക്കാനോ നീക്കംചെയ്യാനോ കഴിയും. റിമോട്ടിൽ ഓപ്ഷൻ കീയിൽ നിന്ന് ലഭ്യമായ ഡിസ്ക്രിപ്ഷൻ സ്ക്രീനിൽ നിന്ന് അത് സജ്ജീകരിക്കാനോ നീക്കംചെയ്യാനോ കഴിയും.
അതെ, ചാനൽ ഇൻഫോ ബാർ അല്ലെങ്കിൽ ഗൈഡിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാമുകൾ റെക്കോർഡ് ചെയ്യാം. അല്ലെങ്കിൽ നിങ്ങളുടെ റിമോട്ടിൽ റെക്കോർഡ് കീ ഉപയോഗിക്കുന്നതിലൂടെ.
ഏതെങ്കിലും പെൻ ഡ്രൈവ് അല്ലെങ്കിൽ ഹാർഡ് ഡ്രൈവ് കണക്ട് ചെയ്തതിന് ശേഷം നിങ്ങൾക്ക് അൺലിമിറ്റഡ് റെക്കോർഡിംഗ് ചെയ്യാം.
എൻടിഎഫ്എസ് അല്ലെങ്കിൽ എഫ്എടി32 ഫോർമാറ്റ് ഉള്ള ബോക്സിൽ 500 ജിബിയുടെ പരമാവധി യുഎസ്ബി ശേഷി പിന്തുണയ്ക്കുന്നു.
നിങ്ങൾക്ക് നിലവിലുള്ള ഏതെങ്കിലും പ്രോഗ്രാം അല്ലെങ്കിൽ പിന്നീട് ഷെഡ്യൂൾ ചെയ്ത ഏതെങ്കിലും പ്രോഗ്രാം റെക്കോർഡ് ചെയ്യാം. എന്നിരുന്നാലും ഇതിനകം ടെലിക്കാസ്റ്റ് ചെയ്ത ഒരു പ്രോഗ്രാം റെക്കോർഡ് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല.
ഇത് നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ സെറ്റ്-ടോപ്പ് ബോക്സിൽ പ്രോഗ്രാം സംഭരിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഓഫ്‌ലൈൻ ഫീച്ചർ YouTube നൽകുന്നു, എന്നാൽ ZEE5, Voot മുതലായവ പോലുള്ള മറ്റ് ആപ്പുകൾ നിങ്ങൾക്ക് അത്തരമൊരു ഓപ്ഷൻ നൽകില്ല.
റെക്കോർഡ് ചെയ്ത കണ്ടന്‍റ് സൈഡ് മെനു ബാറിന് കീഴിൽ ലഭ്യമായ എന്‍റെ റെക്കോർഡിംഗ് സെക്ഷനിൽ നിന്ന് ആക്സസ് ചെയ്യാം. ഇതിന് എന്‍റെ റെക്കോർഡിംഗുകൾ, ഷെഡ്യൂൾഡ് റെക്കോർഡിംഗ്, റിമൈൻഡറുകൾ എന്നിവയുടെ റെയിലുകൾ ഉണ്ടാകും. അവ കാണുന്നതിന് നിങ്ങൾക്ക് എന്‍റെ റെക്കോർഡിംഗുകളിൽ ക്ലിക്കുചെയ്യാം. ഷെഡ്യൂൾ ചെയ്ത റെക്കോർഡിംഗുകളും റിമൈൻഡറുകളും കാണാനും ഡിസ്ക്രിപ്ഷൻ പേജിൽ നിന്ന് ഡിലീറ്റ് ചെയ്യാനും കഴിയും.
നിങ്ങളുടെ ഡ്രൈവ് തിരഞ്ഞെടുക്കുന്നതിന് നിങ്ങൾക്ക് സെറ്റിംഗ്സ്>റെക്കോർഡർ>ഹാർഡ് ഡിസ്ക് ഫോർമാറ്റിലേക്ക് പോകാം. തിരഞ്ഞെടുത്ത ഡ്രൈവ് ഫോർമാറ്റ് ചെയ്യുന്നതിന് ഓപ്ഷൻ കീയിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾക്ക് ഇഷ്ടാനുസരണം സെറ്റിംഗിസിൽ>പാരന്‍റൽ ലോക്കിൽ നിന്ന് ചാനലുകൾ ലോക്ക് ചെയ്യാനാകും. വിഭാഗം ആക്‌സസ് ചെയ്യുന്നതിന് നിങ്ങൾ പാസ്‌വേഡ് സൃഷ്‌ടിച്ച് എന്‍റർ ചെയ്യേണ്ടതുണ്ട്. ഇതിനകം ലോക്ക് ചെയ്ത ചാനലുകൾ ഇവിടെ നിന്നും അൺലോക്ക് ചെയ്യാവുന്നതാണ്. ഇവിടെ നിന്ന് തരം അനുസരിച്ച് ചാനലുകൾ അടുക്കുന്നതിനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും.
പ്ലാറ്റ്ഫോമിൽ ഇൻബിൽറ്റ് ബ്രൗസറുകൾ ലഭ്യമല്ല. എന്നിരുന്നാലും, നിങ്ങളുടെ അടിസ്ഥാന ബ്രൗസിംഗ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന Google Playstore ൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ബ്രൗസർ ഡൗൺലോഡ് ചെയ്യാം. ഉദാ. പഫിൻ ടിവി ബ്രൗസർ, ടിവി വെബ് ബ്രൗസർ, Android ടിവി മുതലായവയ്ക്കുള്ള വെബ് ബ്രൗസർ.
ഹോം സ്‌ക്രീനിൽ എല്ലാ ആപ്പുകളിൽ നിന്നോ ഫീച്ചർ ചെയ്‌ത ആപ്പ് റെയിലിൽ നിന്നോ നിങ്ങൾക്ക് ആപ്പ് ആക്‌സസ്സ് ചെയ്യാം. ഹോം സ്ക്രീനിൽ ലഭ്യമായ സൈഡ് മെനു ബാറിൽ നിന്നും നിങ്ങൾക്ക് ആപ്പ് വിഭാഗം ആക്സസ് ചെയ്യാം. എല്ലാ ആപ്പ് സെക്ഷനിൽ നിന്നും നിങ്ങൾക്ക് ഫീച്ചേർഡ് ആപ്പുകൾ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ആപ്പുകൾ ആക്സസ് ചെയ്യാം. നിങ്ങൾക്ക് Google Playstore ൽ നിന്ന് പുതിയ ആപ്പുകൾ അല്ലെങ്കിൽ ഗെയിമുകൾ ഡൌൺലോഡ് ചെയ്യാം.
നിങ്ങൾക്ക് സെറ്റിംഗ്സ്>Android സെറ്റിംഗ്സ്>ആപ്പുകളിലേക്ക് പോകാം. നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പ് തിരഞ്ഞെടുത്ത് അൺഇൻസ്റ്റാൾ ചെയ്യുക.
എസ്ടിബി ഇന്‍റർനെറ്റുമായി കണക്റ്റുചെയ്യുമ്പോഴെല്ലാം ആപ്പുകൾ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യുന്നതിന് നൽകിയിട്ടുള്ളതാണ് Google Playstore-ലുള്ള ഡിഫാൾട്ട് സെറ്റിംഗുകൾ. ഈ അപ്‌ഡേറ്റുകൾ പശ്ചാത്തലത്തിൽ സംഭവിക്കുകയും അപ്‌ഡേറ്റ് കാലയളവിലെ പ്രകടനത്തെ മന്ദഗതിയിലാക്കുകയും ചെയ്തേക്കാം. അത്തരം പ്രശ്നം നേരിടുകയാണെങ്കിൽ നിങ്ങൾക്ക് ഓട്ടോ ആപ്പ് അപ്ഡേറ്റുകൾ പ്രവർത്തനരഹിതമാക്കാം. വ്യത്യസ്ത ആപ്പുകളിൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും പരിഹാരങ്ങളും നഷ്‌ടപ്പെടുമെന്നതിനാൽ ഇത് ശുപാർശ ചെയ്യുന്നില്ല
ഡൗൺലോഡ് ചെയ്ത ആപ്പുകൾ സെറ്റ്-ടോപ്പ്-ബോക്സിന്‍റെ ഇന്‍റേണൽ മെമ്മറിയിൽ സ്റ്റോർ ചെയ്യും. നിങ്ങളുടെ ഡിവൈസ് മെമ്മറി പൂർത്തിയായാൽ സ്പേസ് ലഭ്യമാക്കാൻ ചില ആപ്പുകൾ ഡിലീറ്റ് ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും Android മൊബൈൽ ഡിവൈസിനായി ചെയ്തത് പോലെ.
പ്ലാറ്റ്‌ഫോമിൽ ലഭ്യമായ വ്യത്യസ്ത ആപ്പിലേക്ക് അല്ലെങ്കിൽ വോയ്‌സ് സർച്ച്, പോസ്റ്ററുകൾ മുതലായ ഏതെങ്കിലും ഇന്റർനെറ്റ് അധിഷ്‌ഠിത സേവനങ്ങളിലേക്കോ ആക്‌സസ്സ് ലഭിക്കുന്നതിന് നിങ്ങൾക്ക് ആക്ടീവും പ്രവർത്തിക്കുന്നതുമായ ഡിഷ് ടിവി കണക്ഷൻ ആവശ്യമാണ്.
ഹോം സ്ക്രീനിലെ സൈഡ് മെനു ബാറിൽ നിന്ന് നിങ്ങൾക്ക് സർച്ച് ആക്സസ് ചെയ്യാം. നിങ്ങളുടെ റിമോട്ട് ഉപയോഗിച്ച് സ്ക്രീൻ കീവേർഡിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് നേരിട്ട് ടൈപ്പ് ചെയ്യാം. പ്രസക്തമായ കണ്ടന്‍റ് കണ്ടെത്താൻ നിങ്ങൾക്ക് വോയിസ് സെർച്ച് ഉപയോഗിക്കാം. റിമോട്ടിലെ ബട്ടണിൽ നിന്ന് വോയിസ് സർച്ച് നേരിട്ട് ആക്സസ് ചെയ്യാൻ കഴിയും അല്ലെങ്കിൽ കീബോർഡ് സർച്ച് ചെയ്യുമ്പോൾ സർച്ച് ടാബിന് അടുത്തുള്ള എൽഎച്ച്എസിലും ഇത് ലഭ്യമാണ്.
നിങ്ങളുടെ റിമോട്ടിലെ Google assistant ബട്ടൺ അമർത്തുകയും റിമോട്ടിൽ തിരയാൻ ആഗ്രഹിക്കുന്ന കീവേർഡ് പറയുകയും ചെയ്യാം. നിങ്ങളുടെ ചോദ്യത്തിന് Google assistant ഉത്തരം നൽകും അല്ലെങ്കിൽ സഹായിക്കും. ഇതുപോലുള്ള അസിസ്റ്റന്‍റിൽ നിന്ന് നിങ്ങൾക്ക് ധാരാളം ചോദ്യങ്ങൾ ചോദിക്കാൻ കഴിയും
നിങ്ങളുടെ Google Home ആപ്പിൽ താൽപ്പര്യമുള്ള റൂട്ടിനുകൾ നിങ്ങൾക്ക് സജ്ജീകരിക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി സന്ദർശിക്കുക https://support.google.com/googlenest/answer/7029585?co=GENIE.Platform%3DAndroid&hl=en
മികച്ച ഫലങ്ങൾക്കായി നിങ്ങൾക്ക് സെറ്റിംഗ്സ് > Android സെറ്റിംഗ്സ് > ഭാഷ എന്നതിൽ നിന്ന് ഭാഷ മാറ്റാൻ കഴിയും. ഇംഗ്ലീഷ് (ഇൻ) ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
സ്‌ക്രീനിലെ ഏതെങ്കിലും വ്യക്തമായ കണ്ടന്‍റ് ഒഴിവാക്കണമെങ്കിൽ, ചുവടെ സൂചിപ്പിച്ച ഘട്ടങ്ങൾ പാലിക്കുക. സെറ്റിംഗ്സിന് കീഴിൽ ->Android സെറ്റിംഗ്സ് -> സർച്ച്: സേഫ് സർച്ച് ഫിൽട്ടർ പ്രവർത്തനക്ഷമമാക്കുക
നിങ്ങളുടെ കാഴ്ചാ രീതിയെ അടിസ്ഥാനമാക്കി യൂട്യൂബ് ശുപാർശകളും പ്രവർത്തിക്കുന്നു. യൂട്യൂബ് സെറ്റിംഗ്സിൽ നിന്ന് നിയന്ത്രിത മോഡ് പ്രവർത്തനക്ഷമമാക്കുന്നതിലൂടെ നിങ്ങൾക്ക് ഇവിടെ നിന്ന് വ്യക്തമായ ഉള്ളടക്കം പ്രവർത്തനരഹിതമാക്കാനാകും. കൂടാതെ, നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററിയും ക്ലിയർ ചെയ്യുക.
യൂട്യൂബ് -> ക്രമീകരണങ്ങൾക്ക് കീഴിൽ: നിയന്ത്രിത മോഡ് എനേബിൾ ചെയ്യുക
4കെ, HD, എൽഇഡി, എൽസിഡി, അല്ലെങ്കിൽ പ്ലാസ്മ ടെക്നോളജി എന്നിവയുൾപ്പെടെ എല്ലാത്തരം ടിവികൾക്കും DishSMRT HUB അനുയോജ്യമാണ്. ഈ ബോക്സ് എച്ച്ഡിഎംഐ, സിവിബിഎസ് ഔട്ട്പുട്ട് പിന്തുണയ്ക്കുന്നു. അതുകൊണ്ട് എച്ച്ഡിഎംഐ, സിവിബിഎസ് ഇൻപുട്ട് പിന്തുണയ്ക്കുന്ന എല്ലാ തരത്തിലുമുള്ള ടിവികൾക്കും ഇത് അനുയോജ്യമാണ്.
ബോക്സ് Android ടിവി അടിസ്ഥാനത്തിലുള്ള ഇന്‍റർനെറ്റ് കണക്റ്റ് ചെയ്ത സെറ്റ്-ടോപ്പ്-ബോക്സ് ആണ്. മുമ്പ് ബോക്സുകൾ SD/HD ആയിരുന്നു, ചിലതിൽ റെക്കോർഡർ സൗകര്യം ഉണ്ടായിരുന്നു.
നിങ്ങളുടെ ബ്ലൂടൂത്ത് റിമോട്ട് വീണ്ടും പെയർ ചെയ്യാൻ ദയവായി ആർസിയുവിലെ റെഡ് എൽഇഡി മിന്നിത്തുടങ്ങുന്നതുവരെ “ഓകെ” കീ അമർത്തിപ്പിടിക്കുക. ഇതിന് ശേഷം നിങ്ങളുടെ റിമോർട്ട് പെയർ ചെയ്യുന്നതായിരിക്കും. ഈ പ്രത്യേക പ്രശ്നം നിരീക്ഷിക്കുമ്പോഴെല്ലാം അതേ ഘട്ടങ്ങൾ പാലിക്കുക.
ഉപയോഗിക്കാൻ യൂസർ മാനുവൽ പേജ് നമ്പർ 6 ലെ സെറ്റപ്പ് റഫർ ചെയ്യുക. ടിവി നിയന്ത്രിക്കാൻ ആർസിയുവിൽ ലഭ്യമായ ടിവി പവറും സോഴ്‌സ് കീയും ഉപയോഗിക്കാം.
DishSMRT Hub ഇൻബിൽറ്റ് വൈ-ഫൈ റിസീവർ ഉണ്ട്, അതിനാൽ നിങ്ങളുടെ ഹോം വൈ-ഫൈ നെറ്റ്‌വർക്കിലേക്കോ മൊബൈൽ ഹോട്ട്‌സ്‌പോട്ടിലേക്കോ എളുപ്പത്തിൽ കണക്‌റ്റ് ചെയ്യാം. നിങ്ങൾക്ക് വൈഫൈ നെറ്റ്‌വർക്ക് ഇല്ലെങ്കിൽ, ഇഥർനെറ്റ് കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ബോക്‌സ് കണക്റ്റുചെയ്യാനാകും.
ശുപാർശ ചെയ്ത ഇന്‍റർനെറ്റ് സ്പീഡ് 4എംബിപിഎസും അതിൽ കൂടുതലും ആണ്. 4K കണ്ടന്‍റ് കാണുന്നതിന് ഉയർന്ന വേഗത ആവശ്യമായി വന്നേക്കാം എന്നത് ശ്രദ്ധിക്കുക.
അതെ, നിങ്ങൾക്ക് ഒരു ലളിതമായ സെറ്റ്-ടോപ്പ് ബോക്സ് ആയി ഉപയോഗിക്കാം, എന്നാൽ മെച്ചപ്പെട്ട അനുഭവത്തിന് ഇന്‍റർനെറ്റ് കണക്ഷനുമായി ഇത് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.
ബോക്സിന് 8ജിബി ഇന്‍റേണൽ മെമ്മറി ഉണ്ട്. യൂസറിന് തന്‍റെ ആവശ്യമനുസരിച്ച് Google Playstore ൽ നിന്ന് ആപ്പുകളും ഗെയിമുകളും ഡൗൺലോഡ് ചെയ്യാൻ കഴിയും. സെറ്റിംഗ്സ്> Android സെറ്റിംഗ്സ്> ആപ്പ്> ബന്ധപ്പെട്ട ആപ്പ് തിരഞ്ഞെടുക്കുക> അൺഇൻസ്റ്റാൾ ചെയ്യുക എന്നിവയിൽ നിന്നും ആപ്പ് മാനേജ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിയും.
റെക്കോർഡിംഗിനായി യൂസറിന് സ്വന്തം പെൻ ഡ്രൈവ് അല്ലെങ്കിൽ യുഎസ്ബി ഡിസ്ക് കണക്റ്റ് ചെയ്യേണ്ടതുണ്ട്.
ഇന്‍റേണൽ സ്റ്റോറേജ് വിപുലീകരിക്കാൻ കഴിയില്ല. ബോക്സ് മെമ്മറി ഫ്രീ അപ്പ് ചെയ്യുന്നതിന് നിങ്ങൾ ഏതാനും ആപ്പുകൾ ഡിലീറ്റ് ചെയ്യേണ്ടതുണ്ട്.
എക്സ്റ്റേണൽ സ്റ്റോറേജിൽ ലഭ്യമായ ഡാറ്റ കണ്ടെത്തുന്നതിന് നിങ്ങളുടെ പെൻ ഡ്രൈവ് കണക്റ്റുചെയ്‌ത് എല്ലാ ആപ്പ് റെയിലുകളിലും ഡൗൺലോഡ് ചെയ്‌ത് ആപ്പ് “ഫയൽ ബ്രൗസർ” ആക്‌സസ്സുചെയ്യേണ്ടതുണ്ട്. പ്രാദേശിക ഉള്ളടക്ക ബ്രൗസിംഗിനെ പിന്തുണയ്‌ക്കുന്ന ഏതെങ്കിലും ആപ്പ് Google Playstore ൽ നിന്ന് നിങ്ങൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. എഫ് എക്സ് ഫയൽ എക്സ്പ്ലോറർ, വിഎൽസി, എക്സ്-പ്ലോർ ഫയൽ മാനേജർ, ഫയൽ മാനേജർ പ്രോ ആൻഡ്രോയിഡ് ടിവി തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
നിങ്ങളുടെ ഫോൺ വലിയ സ്‌ക്രീനിലേക്ക് നേരിട്ട് കാസ്റ്റുചെയ്യാനോ സ്‌ക്രീൻ മിറർ ചെയ്യാനോ കഴിയും. കാസ്റ്റിംഗ് ഫീച്ചർ ഉപയോഗിക്കുന്നതിന്, DishSMRT HUB നിങ്ങളുടെ സ്മാർട്ട്‌ഫോണും ഒരേ വൈ-ഫൈ നെറ്റ്‌വർക്കിൽ ആയിരിക്കണം. അടുത്തതായി, നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ കാസ്റ്റ് പ്രവർത്തനക്ഷമമാക്കിയ ഏതെങ്കിലും ആപ്പ് തുറക്കുക. ടിവി സ്ക്രീനിൽ ഉള്ളടക്കം കാണുന്നതിന് കാസ്റ്റ് ഐക്കൺ അമർത്തി നിങ്ങളുടെ ടിവിയിൽ അപ്ലിക്കേഷനുകൾ കാസ്റ്റുചെയ്യുക.
ടിവിയിലേക്ക് സ്‌ക്രീൻ മിറർ ചെയ്യുന്നതിന് നിങ്ങളുടെ സ്മാർട്ട്‌ഫോണിലെ Google Home ആപ്ലിക്കേഷൻ നിങ്ങൾക്ക് ഉപയോഗിക്കാം. കാസ്റ്റിംഗ് സംബന്ധിച്ച് കൂടുതൽ അറിയാൻ ദയവായി സന്ദർശിക്കുക https://support.google.com/chromecastbuiltin/answer/6059461?hl=en
ക്രോംകാസ്റ്റ് പ്രാപ്തമാക്കിയ ആപ്പുകളുടെ പട്ടിക ഇവിടെ കാണാം – https://www.google.com/chromecast/built-in/apps/
നിങ്ങളുടെ ഇന്‍റർനെറ്റ് കണക്ഷൻ പ്രവർത്തിക്കുന്നുവെന്ന് ദയവായി ഉറപ്പുവരുത്തുക. ആവശ്യമായ മിനിമം വേഗത 4 എംബിപിഎസ് ആണ്. നിങ്ങളുടെ Android ബോക്സിൽ ഏതെങ്കിലും ഓൺലൈൻ കണ്ടൻ്റ് കാണാനോ പ്ലേ ചെയ്യാനോ കഴിയുന്നില്ലെങ്കിൽ, ഇനിപ്പറയുന്നവ പരിശോധിക്കുക:
ATV Playstore ൽ ലഭ്യമായ സ്പീഡ്ടെസ്റ്റ് ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം.
തടസ്സപ്പെട്ട അല്ലെങ്കിൽ ബ്ലോക്ക് ചെയ്ത സിഗ്നലുകൾ കാരണം മോശം കാലാവസ്ഥയിൽ ഡിടിഎച്ച് സിഗ്നലിനെ ബാധിച്ചേക്കാം. എന്നിരുന്നാലും നിങ്ങളുടെ കണക്റ്റിവിറ്റി സുസ്ഥിരമാണെങ്കിൽ നിങ്ങൾക്ക് തടസ്സമില്ലാത്ത ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ അനുഭവിക്കാൻ കഴിയും.
ഏതെങ്കിലും ടിവി ചാനൽ കാണുന്നതിന് നിങ്ങൾക്ക് ഇൻ്റർനെറ്റ് നിരക്കുകളൊന്നും ഈടാക്കില്ല. ഹോം സ്‌ക്രീനിലെയും വോയ്‌സ് സെർച്ച് ഫീച്ചറിലെയും ശുപാർശകൾക്ക് ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്, എന്നാൽ ഡാറ്റ ഉപയോഗം വളരെ കുറവായിരിക്കും. നിങ്ങൾ ഏതെങ്കിലും ഓൺലൈൻ വീഡിയോയോ ഉള്ളടക്കമോ കാണുകയാണെങ്കിൽ, നിങ്ങൾക്ക് ഡാറ്റാ നിരക്കുകൾ ഈടാക്കും, അത് തിരഞ്ഞെടുത്ത വീഡിയോ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും, അത് ആപ്പിൽ നിന്ന് ആപ്പിലേക്ക് വ്യത്യാസപ്പെടും.
വോയ്സ്/ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള സർച്ച്, ഹോം പേജിലെ ശുപാർശകൾ, Youtube, Playstore, ഫീച്ചേർഡ് ആപ്പുകൾ പോലെ ഇന്‍റർനെറ്റ് കണക്ടിവിറ്റി ആവശ്യമുള്ള Android ടിവി സർവ്വീസുകൾ എന്നിവ ഇന്‍റർനെറ്റ് കണക്ടിവിറ്റി ഇല്ലെങ്കിൽ ലഭ്യമാകില്ല.
നിങ്ങളുടെ DishSMRT Hub ന് സിംഗിൾ ട്യൂണർ ഉണ്ട്. അതായത്, ഏത് സമയത്തും ഒരു ഡിടിഎച്ച് ചാനൽ മാത്രമേ നിങ്ങൾക്ക് ട്യൂൺ ചെയ്യാൻ കഴിയുള്ളൂ. നിങ്ങൾക്ക് ഈ ഘട്ടത്തിൽ കഴിയും
ഇല്ല. DishSMRT HUB പുതിയ ബ്ലൂടൂത്ത് റിമോട്ട് കൺട്രോൾ ഉപയോഗിക്കുന്നു, അതിൽ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് Google assistant, ഹോം, ഓപ്ഷൻ, Youtube, Watcho പോലുള്ള പ്രത്യേക ഘടകങ്ങളുണ്ട്.
സെറ്റ്-അപ്പിന്‍റെ ഭാഗമായി സെറ്റ്-ടോപ്പ് ബോക്സിനൊപ്പം പെയറിംഗ് ആവശ്യമാണ്.
അതെ, ബ്ലൂടൂത്ത് സ്പീക്കറുകൾ കണക്ട് ചെയ്യാം.
നിങ്ങൾക്ക് Android ടിവി റിമോട്ട് കൺട്രോൾ ആപ്പ് Playstore ൽ നിന്ന് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ Android ബോക്സ് കൺട്രോൾ ചെയ്യാൻ ഇത് ഉപയോഗിക്കാം. ആരംഭിക്കുന്നതിന്, നിങ്ങളുടെ Android ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ് നിങ്ങളുടെ Android ടിവി ഉപകരണത്തിന്‍റെ അതേ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌ത് ബ്ലൂടൂത്ത് വഴി നിങ്ങളുടെ Android ടിവി കണ്ടെത്തുക. നിങ്ങളുടെ Android ടിവിയുടെ റിമോട്ടായി നിങ്ങളുടെ Android ഫോണോ ടാബ്‌ലെറ്റോ ഉപയോഗിക്കുക. നിങ്ങളുടെ Android ടിവി ഡിവൈസിൽ ഉള്ളടക്കം നാവിഗേറ്റ് ചെയ്യുന്നതിനും ഗെയിമുകൾ കളിക്കുന്നതിനും ഡി-പാഡും ടച്ച്‌പാഡ് മോഡുകളും തമ്മിൽ മാറ്റുക. ഒരു വോയിസ് സെർച്ച് ആരംഭിക്കാൻ മൈക് ടാപ്പ് ചെയ്യുക, അല്ലെങ്കിൽ Android ടിവിയിൽ ടെക്സ്റ്റ് ഇൻപുട്ട് ചെയ്യുന്നതിന് കീബോർഡ് ഉപയോഗിക്കുക.
സിസ്റ്റം അല്ലെങ്കിൽ ലഭ്യമായ ഏതെങ്കിലും റിമോർട്ട് കൺട്രോൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പരിശോധിക്കാൻ നിങ്ങൾക്ക് Android സെറ്റിംഗ്‌സ് സന്ദർശിച്ച് എബൗട്ട് സെക്ഷനിലേക്ക് പോകാം.
ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ ലഭ്യത പരിശോധിക്കുന്നതിന് നിങ്ങൾക്ക് സെറ്റിംഗ്സ് > ടൂളുകൾ > സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് സെക്ഷൻ സന്ദർശിക്കാം.
അത്തരം അവസ്ഥയിൽ നിന്ന് കരകയറാൻ നിങ്ങൾ പവർ റീസൈക്കിൾ ചെയ്യേണ്ടിവരും. പ്രശ്‌നം ഇപ്പോഴും നിലനിൽക്കുകയാണെങ്കിൽ, സെറ്റിംഗ്സ്>Android സെറ്റിംഗ്സ്> സ്റ്റോറേജ് & റീസെറ്റ് എന്നതിലേക്ക് പോയി ഫാക്ടറി ഡാറ്റ റീസെറ്റ് ചെയ്യുക.